1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Malappuram wedding issue

മണിയറയില്‍ ചീഞ്ഞമുട്ടയും ഉണക്കമീനും വച്ചു; ചോദിക്കാന്‍ ചെന്നയാളെ പൊതിരെ തല്ലി !

Malappuram
മണിയറയില്‍ ചീഞ്ഞമുട്ട വച്ചതിനെക്കുറിച്ച് ചോദിക്കാന്‍ ചെന്നയാളെ മര്‍ദ്ദിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പന്താരങ്ങാടി കഴുങ്ങുംതോട്ടത്തില്‍ ഫവാസ്(24), സൈനുദ്ദീന്‍(27) എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. പൂച്ചേങ്ങല്‍ കുന്നത്ത് ജാഫറിന്റെ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
 
കഴിഞ്ഞ 19ന് ജാഫറിന്റെ സഹോദരന്റെ കല്യാണ ദിവസം മണിയറയില്‍ കയറിയ സംഘം ഉണക്ക മീനും ചീഞ്ഞ കോഴിമുട്ടയും മണിയറയിലെ എസിയിലും കിടക്കയിലും വച്ചിരുന്നു. ഇതുചോദിക്കാന്‍ ചെന്ന ജാഫറിനെ ഇവര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. കേസില്‍ 10 പേരെക്കൂടി അറസ്റ്റുചെയ്യാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
അടുത്ത ലേഖനം
സാൻട്രോയുടെ ബിഎസ് 6 പതിപ്പ് പുറത്തിറക്കി ഹ്യൂണ്ടായ്