കണ്ണൂര്‍ ജില്ലയില്‍ ഇന്നുമുതല്‍ ട്രിപ്പിള്‍ ലോക്ക്; എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധിയിലും കര്‍ശനപരിശോധന

Lockdown, Kannur, Police, കണ്ണൂര്‍, ലോക്ക് ഡൗണ്‍, പൊലീസ്
കണ്ണൂര്‍| ജോര്‍ജി സാം| Last Modified ചൊവ്വ, 21 ഏപ്രില്‍ 2020 (14:38 IST)
ജില്ലയില്‍ ഇന്നുമുതല്‍ ട്രിപ്പിള്‍ ലോക്ക് നടപ്പാക്കാന്‍ പൊലീസിന് നിര്‍ദേശം. ഇന്നലെ ജില്ലയില്‍ ആറുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. ഇതോടെ ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധിയിലും കര്‍ശനപരിശോധനയുണ്ടാകും. അനാവശ്യമായി വാഹനങ്ങള്‍ കൊണ്ട് പുറത്തിറങ്ങുന്നവര്‍ക്കെതിരെ നിയമനടപടികള്‍ ഉണ്ടാകും.

ഐജിമാരായ വിജയ് സാഖറെ, അശോക് യാദവ് എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. കണ്ണൂര്‍ ജില്ലയിലെ സബ് ഡിവിഷനുകളുടെ ചുമതല മൂന്ന് എസ് പിമാര്‍ക്കായിട്ട് നല്‍കിയിട്ടുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ച മാടായി, ഇരിവേരി, വേളാപുരം, ചെറുവാഞ്ചേരി, കുന്നോത്തുപറമ്പ് സ്വദേശികളായ അഞ്ചു പേര്‍ ദുബായില്‍ നിന്ന് വന്നവരാണ്. പെരളശേരി സ്വദേശിനിക്ക് സമ്പര്‍ക്കത്തിലൂടെയും രോഗബാധയുണ്ടായി.

നിലവില്‍ കണ്ണൂര്‍ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 94 ആയി. ഇതില്‍ 42 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവില്‍ 5133 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 401 സാംപിളുകളുടെ ഫലം ലഭിക്കാനുമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :