വെബ്ദുനിയ ലേഖകൻ|
Last Updated:
ബുധന്‍, 22 ഏപ്രില്‍ 2020 (12:46 IST)
ഇന്ത്യൻ വിപണിയിൽ മികച്ച വിജയമായ സാന്‍ട്രോയുടെ ബിഎസ് 6 പതിപ്പ് വിപണിയില്‍ അവതരിപ്പിച്ച് ഹ്യുണ്ടായി. 4.57 ലക്ഷം രൂപയാണ് ബിഎസ് 6 സാൻട്രോയുടെ വില. പെട്രോള്‍, പെട്രോള്‍-സിഎന്‍ജി വകഭേദങ്ങളിലാണ് ബിഎസ് 6 സാന്‍ട്രോ വില്‍പ്പനയ്ക്ക് എത്തുന്നത്.
സ്വീപ്‌ബാക്ക് ഹെഡ്‌ലാമ്ബുകള്‍, സിഗ്നേച്ചര്‍-സ്റ്റൈല്‍ കാസ്കേഡിംഗ് ക്രോം ഫ്രണ്ട് ഗ്രില്ല്, ഫ്രണ്ട് ഫോഗ് ലാമ്ബുകള്‍, ഡൈനാമിക് Z ആകൃതിയിലുള്ള ക്യാരക്ടര്‍ ലൈനുകള്‍, ഒആര്‍വിഎമ്മുകളിലെ ടേണ്‍ ഇന്‍ഡിക്കേറ്റര്‍, പുതിയ 14 ഇഞ്ച് വീലുകള്‍ എന്നിവ പരിശ്കരിച്ച പതീപ്പിൽ എടുത്തുപറയേണ്ടവയാണ്. 1.1 ലിറ്റര്‍ എപ്സിലോണ്‍ MPI എഞ്ചിനാണ് ബിഎസ് 6 പതിപ്പിന് കരുത്ത് പകരുന്നത്.