അനുബന്ധ വാര്‍ത്തകള്‍
- ക്രിപ്റ്റോ കറൻസി തട്ടിപ്പ്: 37 കാരൻ അറസ്റ്റിൽ
- ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പിലൂടെ ബാങ്ക് ജീവനക്കാരന് 52 ലക്ഷം നഷ്ടപ്പെട്ട കേസിലെ പ്രതി പിടിയിൽ
- ആമയൂരില്‍ തൂങ്ങിമരിച്ച നവവധുവിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന്; ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച 19 കാരന് ആശുപത്രിയില്‍
- സൗന്ദര്യമില്ല, സ്ത്രീധനമില്ല, ജോലിയില്ല: എളങ്കൂരിൽ ആത്മഹത്യ ചെയ്ത വിഷ്ണുജ നേരിട്ടത് ക്രൂരപീഡനമെന്ന് റിപ്പോർട്ട്
- എടപ്പാളില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം; 30 പേര്‍ക്ക് പരിക്ക്
താനൂരില്‍ നിന്നും പ്ലസ് ടു വിദ്യാര്‍ഥിനികളെ കാണാതായ സംഭവം: കുട്ടികള്‍ ഒരു യാത്രയുടെ രസത്തിലാണ് പോയതെന്ന് പോലീസ്
താനൂരില്‍ നിന്നും പ്ലസ് ടു വിദ്യാര്‍ഥിനികളെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്. കുട്ടികള്‍ ഒരു യാത്രയുടെ രസത്തിലായിരുന്നുവെന്നാണ് പോലീസ് നല്കുന്ന വിവരം. ഫോണ്‍ ലൊക്കേഷന്‍ ഉപയോഗിച്ചാണ് വിദ്യാര്‍ത്ഥിനികളെ കണ്ടെത്താന്‍ സാധിച്ചതെന്ന് മലപ്പുറം എസ് പി ആര് വിശ്വനാഥ് പറഞ്ഞു. യാത്രയുടെ രസത്തിലാണ് കുട്ടികള്‍ പോയതെന്നാണ് മനസ്സിലാക്കുന്നതെന്നും ശനിയാഴ്ച ഉച്ചയോടെ കുട്ടികള്‍ മടങ്ങിവരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കുട്ടികള്‍ക്കൊപ്പം മറ്റൊരു യുവാവും ഉണ്ടായിരുന്നു. സമൂഹമാധ്യമങ്ങള്‍ വഴിയാണ് കുട്ടികള്‍ യുവാവിനെ പരിചയപ്പെടുന്നത.് യുവാവാണ് കുട്ടികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ചയാണ് പരീക്ഷ എഴുതാനായി സ്കൂളിലേക്ക് പോയ വിദ്യാര്‍ത്ഥികളെ കാണാതാവുന്നത്.
പിന്നീട് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട എടവണ്ണ സ്വദേശിക്കൊപ്പം കോഴിക്കോട്ട് നിന്ന് മുംബൈയിലേക്ക് പോയതായി പോലീസിന് വിവരം ലഭിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ ലോണാവാല സ്റ്റേഷനില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്.