1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Trivandrum Local News

റോഡില്‍ നിന്നയാളെ മര്‍ദ്ദിച്ച സംഭവത്തില്‍ എസ്ഐക്ക് സസ്പെന്‍ഷന്‍

Trivandrum
റോഡില്‍ നിന്നയാളെ മര്‍ദ്ദിച്ച സംഭവത്തില്‍ എസ്ഐക്ക് സസ്പെന്‍ഷന്‍. രണ്ടു ദിവസം മുന്‍പ് കഴക്കൂട്ടം സ്വദേശിയായ യു. വി ഷിബു കുമാറിനെ മര്‍ദ്ദിച്ച സംഭവത്തിലാണ് കഴക്കൂട്ടം സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ വിമലിനെ സിറ്റി പോലീസ് കമ്മിഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ് സസ്പെന്റ് ചെയ്തത്. ഞായറാഴ്ച വൈകുന്നേരം വീടിനുമുന്നില്‍ റോഡരികില്‍ നില്‍ക്കുകയായിരുന്ന ഷിബുവിനെ സ്വകാര്യ കാറില്‍ വന്ന എസ്ഐ ഉള്‍്പ്പെടെയുള്ള ഒരു സംഘം പോലീസുകാര്‍ കാര്യകാരണങ്ങള്‍ പോലും അന്വേഷിക്കാതെ ലാത്തി ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. 
 
നല്ല രീതിയില്‍ പരിക്കുകളേറ്റ ഷിബുകുമാര്‍ അടുത്ത ദിവസം തന്നെ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് പോലീസ് മേധാവിക്കും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പരാതിയും നല്‍കി. പരാതിയുടെ അടിസ്ഥാത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് എസ്ഐയെ സസ്പെന്റ് ചെയ്തത്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
രോഗബാധ കൂടുമെന്ന് മുന്നറിയിപ്പ്, ഓണം വീട്ടിലാക്കണമെന്ന് മു‌ഖ്യമന്ത്രി