അനുബന്ധ വാര്‍ത്തകള്‍
- നിരവധി പേർക്ക് ഭക്ഷ്യവിഷബാധ : റസ്റ്റോറന്റ് പൂട്ടിച്ചു
- റിസർവ് ബാങ്കിലേക്ക് ബാങ്കിൽ നിന്നയച്ച നോട്ടുകളിൽ കള്ളനോട്ടുകളും
- സുരേഷ് ഗോപി ലൂര്‍ദ്ദ് പള്ളിയില്‍ കൊടുത്ത കിരീടം ചെമ്പില്‍ സ്വര്‍ണം പൂശിയത് ! ആറ് ഗ്രാമില്‍ താഴെയെന്ന് റിപ്പോര്‍ട്ട്
- പരീക്ഷാ കാലം: ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി
- പ്രതിഷേധത്തെ തുടര്‍ന്ന് സിദ്ധാര്‍ത്ഥിന്റെ വീടിനുമുന്നില്‍ സിപിഎം സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡ് മാറ്റി
മലപ്പുറത്ത് വൈറല്‍ ഹെപ്പെറ്റൈറ്റിസ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു
മലപ്പുറത്ത് വൈറല്‍ ഹെപ്പെറ്റൈറ്റിസ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ചെമ്പന്‍കൊല്ലി സ്വദേശിയായ 32കാരനാണ് മരിച്ചത്. ഇതോടെ ജില്ലയില്‍ ഒരുമാസത്തിനിടെ വൈറല്‍ ഹെപ്പെറ്റൈറ്റിസ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. പോത്തുകല്ല്, എടക്കര പഞ്ചായത്തുകളില്‍ കൂള്‍ബാറുകളുടെയും ഹോട്ടലുകളുടെയും പ്രവര്‍ത്തനം മൂന്നാഴ്ചത്തോക്ക് നിയന്ത്രിച്ചിട്ടുണ്ട്.
രണ്ട് മാസത്തിനുള്ളില്‍ 152 പേര്‍ക്കാണ് രോഗം ബാധിച്ചത്. വൈറസ് വിഭാഗത്തില്‍പ്പെട്ട സൂക്ഷ്മ ജീവികളുണ്ടാക്കുന്ന രോഗമാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ്. പനി, വിശപ്പില്ലായ്മ, ഓക്കാനം, ഛര്‍ദി, കണ്ണിനു മഞ്ഞനിറം, മൂത്രത്തിന് മഞ്ഞനിറം തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങള്‍.