1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Malappuram local News

ഒന്നേകാൽ കോടിയുടെ സ്വർണ്ണമിശ്രിതവുമായി രണ്ടു പേർ കസ്റ്റംസ് പിടിയിൽ

Gold-Smuggling
മലപ്പുറം: ഒന്നേകാൽ കോടി രൂപയുടെ സ്വർണ്ണമിശ്രിതം ഒളിച്ചുകടത്താൻ ശ്രമിച്ച രണ്ടു വിമാനയാത്രക്കാർ കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിലായി. പിടിയിലായ ഒരാൾ യുവതിയാണ്. ഡി.ആർ.ഐ, കസ്റ്റംസ് എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണ്ണം കണ്ടെടുത്തത്.

ബഹ്റൈനിൽ നിന്ന് വന്ന മലപ്പുറം വടക്കാങ്ങര ഉരുളിയൻ പിലാക്കൽ ഇർഫാന (28) യെ ശരീരത്തിൽ ഒളിപ്പിച്ച ക്യാപ്സൂൾ രൂപത്തിലാക്കിയ 1.41 കിലോ സ്വർണ്ണവുമായാണ് പിടികൂടിയത്.

ഇവർക്കൊപ്പം ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് പുതുപ്പാടി സ്വദേശി തെക്കുംതോട്ടം ഉബൈദിനെ (26) ശരീരത്തിൽ ഒളിപ്പിച്ച നാല് സ്വർണ്ണ മിത്ര ക്യാപ്സൂളുകളുമായാണ് പിടികൂടിയത്. ഇരുവരിൽ നിന്നുമായി പിടികൂടിയ സ്വർണ്ണത്തിന് കമ്പോള വില അനുസരിച്ചു ഒന്നേകാൽ കോടി രൂപ വരും. 
അടുത്ത ലേഖനം
പതിനേഴുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 47 കാരന് 9 വർഷം തടവ് ശിക്ഷ