സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 22 ഓഗസ്റ്റ് 2023 (09:29 IST)
തുവ്വൂര്‍ കൊലപാതകത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവടക്കം നാലുപേര്‍ അറസ്റ്റില്‍. മലപ്പുറം തുവ്വൂരില്‍ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസം മണ്ഡലം സെക്രട്ടറി വിഷ്ണുവും ബന്ധുക്കളും സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്. വിഷ്ണുവിന്റെ വീട്ടുവളപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. തുവ്വൂര്‍ കൃഷിഭവനില്‍ ജോലി ചെയ്തിരുന്ന സുജിത എന്ന യുവതിയെ ഈമാസം 11മുതല്‍ കാണാനില്ലായിരുന്നു. ഇവരുടെ മൃതദേഹമാണിതെന്നാണ് കരുതുന്നത്.
അതേസമയം യുവതിയുടെ മൃതദേഹം ഇന്ന് പുറത്തെടുക്കും. വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിലൂടെയാണ് യുവതിയെ കുഴിച്ചിട്ട കാര്യം പുറത്തുവരുന്നത്. സുജിതയെ കാണാതായ വിവരം ഫേസ്ബുക്കില്‍ പങ്കുവച്ചവരില്‍ ആദ്യത്തെയാള്‍ വിഷ്ണുവായിരുന്നു.