സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 21 ജൂലൈ 2023 (08:46 IST)
സംശയ രോഗം മലപ്പുറത്ത് ഭാര്യയെ ആരും കൊല ചെയ്ത് ഭര്‍ത്താവ്. വാലിപറമ്പില്‍ സുലൈഖയാണ് കൊല്ലപ്പെട്ടത്. 36 വയസ്സായിരുന്നു. സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് കോയ ഒളിവില്‍ പോയിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് സംഭവം നടന്നത്. സംശയം കുടുംബ കലഹത്തില്‍ എത്തിക്കുകയായിരുന്നു.
സുലൈഖയുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ഇവരെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. നെഞ്ചില്‍ കുത്തുകയും ഇരുമ്പു ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയും ആയിരുന്നു. പ്രതിക്കായി പോലീസ് തിരച്ചില്‍ നടത്തുന്നുണ്ട്.