മലപ്പുറത്ത് വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത 80തോളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 19 മെയ് 2023 (17:42 IST)
മലപ്പുറത്ത് വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത 80തോളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് പൊന്നാനി താലൂക്ക് ആശുപത്രിയിലും മാറഞ്ചേരി, എടപ്പാള്‍ ആശുപത്രികളിലുമായി മുപ്പതിലധികം പേരേ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ആരുടെയും നില ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം. മാറഞ്ചേരി പഞ്ചായത്തിലെ തുറുവാണി ദ്വീപിലുള്ളവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :