കോഴിക്കോട് ഭര്‍ത്താവിനേയും മൂന്നുകുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി പിടിയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 16 മെയ് 2023 (10:43 IST)
കോഴിക്കോട് ഭര്‍ത്താവിനേയും മൂന്നുകുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി പിടിയില്‍. കൂരാച്ചുണ്ട് സ്വദേശികളായ യുവതിയും യുവാവിനേയും വയനാട് വൈത്തിരിയില്‍ നിന്നാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ നാലാം തിയതിയാണ് ഇരുവരും ഒളിച്ചോടിയത്. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. ഇയാളുടെ നിര്‍ദ്ദേശ പ്രകാരം ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.

ഭര്‍ത്താവിനെയും കുട്ടികളേയും ഉപേക്ഷിച്ച് പോയതിന് യുവതിക്കെതിരെ പേരാമ്പ്ര പോലീസ് കേസെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും റിമാന്‍ഡ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :