തിരൂരില്‍ ആയുര്‍വേദ ചികിത്സയ്‌ക്കെത്തിയ യുവാവ് ജീവനക്കാരിയോട് ലൈംഗികാതിക്രമം നടത്തി; ജീവനക്കാരനുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 29 ഏപ്രില്‍ 2023 (13:13 IST)
തിരൂരില്‍ ആയുര്‍വേദ ചികിത്സയ്‌ക്കെത്തിയ യുവാവ് ജീവനക്കാരിയായ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. കടപ്പുറം സ്വദേശി ഫര്‍ഹാബും കൊപ്പം സ്വദേശി കുമാരനും ആണ് അറസ്റ്റിലായത്. ചികിത്സാ മുറിയില്‍ വച്ച് ഫര്‍ഹാബ് ജീവനക്കാരിയോട് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു.

സംഭവത്തിന് പിന്നാലെ വിവരം പോലീസില്‍ അറിയിക്കാന്‍ സഹജീവനക്കാരനായ കുമാരന്‍ തയ്യാറായില്ല. പിന്നാലെ ജീവനക്കാരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :