വട്ടപ്പാറ വളവില്‍ ചാലക്കുടിയിലേക്ക് സവാള കയറ്റി വന്ന ലോറി മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 17 മാര്‍ച്ച് 2023 (13:13 IST)
വട്ടപ്പാറ വളവില്‍ ചാലക്കുടിയിലേക്ക് സവാള കയറ്റി വന്ന ലോറി മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. രാവിലെ 7.20നായിരുന്നു അപകടം. വട്ടപ്പാറ വളവില്‍വച്ച് ലോറിയുടെ നിയന്ത്രണം വിട്ട ലോറി വട്ടപ്പാറ വളവിലെ ഗര്‍ത്തത്തിലേക്ക് മറിയുകയായിരുന്നു. 30 അടി താഴ്ചയിലേക്കു ലോറി മറിഞ്ഞയുടനെതന്നെ നാട്ടുകാര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

ലോറിയുടെ ക്യാബിനുള്ളില്‍ മൂന്നുപേരും കുടുങ്ങിക്കിടക്കുകയായിരുന്നു. കമഴ്ന്നു കിടന്ന ലോറിയുടെ ഏറ്റവും താഴെ ഭാഗത്തായാണ് ക്യാബിന്‍ ഉണ്ടായിരുന്നത്. മൃതദേഹങ്ങള്‍ വളാഞ്ചേരിയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. മരിച്ചവരെ ഇതുവരെയും തിരിച്ചറിയാനായിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :