മലപ്പുറത്ത് തെങ്ങ് തലയില്‍ വീണ് രണ്ടുവയസുകാരന്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 11 നവം‌ബര്‍ 2022 (12:46 IST)
മലപ്പുറത്ത് തെങ്ങ് തലയില്‍ വീണ് രണ്ടുവയസുകാരന്‍ മരിച്ചു. മലപ്പുറം പറവന്നൂരിലാണ് സംഭവം. പറവന്നൂര്‍ സ്വദേശി അഫ്‌സലിന്റെ മകന്‍ അഹമ്മദ് സയ്യാന്‍ ആണ് മരിച്ചത്. സമീപത്തെ ബന്ധുവീട്ടിലേക്ക് വല്യമ്മയ്‌ക്കൊപ്പം നടന്നുപോകവെയാണ് തെങ്ങ് മറിഞ്ഞ് വീണത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :