അനുബന്ധ വാര്‍ത്തകള്‍
- കള്ളന് മണിയന്,കൈയ്യടി വാങ്ങി ജാഫര്‍ ഇടുക്കി
- പാലക്കാട് തേനിച്ചകളുടെ കുത്തേറ്റ് 14കാരി മരിച്ച സംഭവം; പത്തുലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്
- മലപ്പുറത്ത് നിയന്ത്രണം വിട്ട സൈക്കിള്‍ വീടിന്റെ മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു
- പാലക്കാട് മീന്‍ പിടിക്കാന്‍ പോയ യുവാവ് മരിച്ച സംഭവത്തില്‍ കൂട്ടുകാര്‍ അറസ്റ്റില്‍
- മലപ്പുറത്ത് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന് അറസ്റ്റില്‍
ഇടുക്കിയില്‍ അച്ഛന്റെ വെട്ടേറ്റ് മകന്‍ മരിച്ചു
ഇടുക്കിയില്‍ അച്ഛന്റെ വെട്ടേറ്റ് മകന്‍ മരിച്ചു. ചെമ്മണൂര്‍ സ്വദേശി ജെനീഷ് ആണ് മരിച്ചത്. 38 വയസായിരുന്നു. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവം. സംഭവത്തില്‍ അച്ഛന്‍ തമ്പിയെ ഇന്ന് രാവിലെ പോലീസ് കസ്റ്റഡിയിലെടുത്തു.
മദ്യലഹരിയില്‍ വീട്ടിലേയ്‌ക്കെത്തിയ ജെനീഷ് പിതാവിനെയും സ്വന്തം മക്കളെയും മര്‍ദിച്ചു. കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ജെനീഷിനെ തമ്പി വെട്ടിയത്. കൈയ്ക്ക് വെട്ടേറ്റ ജെനീഷിനെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അവിടെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മരിച്ചത്.