കെഎസ്ആര്‍ടിസിയില്‍ ദേശീയ പണിമുടക്കില്‍ പങ്കെടുത്തവരുടെ ശമ്പളം പിടിക്കുമെന്ന് ഗതാഗതമന്ത്രി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 14 മെയ് 2022 (15:19 IST)
കെഎസ്ആര്‍ടിസിയില്‍ ദേശീയ പണിമുടക്കില്‍ പങ്കെടുത്തവരുടെ ശമ്പളം പിടിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. പണിമുടക്ക് ദിവസം ഡയസ്‌നോണ്‍ പ്രഖ്യാപിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും കെഎസ്ആര്‍ടിസിയില്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിരുന്നില്ല. ശമ്പള പ്രശ്‌നവുമായി ബന്ധപ്പെട്ട് ഈ മാസം അഞ്ചിന് പണിമുടക്കിയവരുടെ ശമ്പളം പിടിക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിനൊപ്പമാണ് ദേശീയ പണിമുടക്കില്‍ പങ്കെടുത്തവരുടേയും വേതനം പിടിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :