1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Delhi Building Fire

ഡല്‍ഹി നാലുനില കെട്ടിടത്തിന് തീപിടിച്ച സംഭവം: മരണം 27 ആയി

Delhi
ഡല്‍ഹി നാലുനില കെട്ടിടത്തിന് തീപിടിച്ച സംഭവത്തില്‍ മരണം 27 ആയി. പരിക്കേറ്റ പത്തുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവത്തില്‍ കെട്ടിട ഉടമകളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം മരിച്ചവരെ തിരിച്ചറിയാന്‍ ശാസ്ത്രീയ പരിശോധനകള്‍ ആവശ്യമാണെന്ന് ഡിസിപി സമീര്‍ ശര്‍മ പറഞ്ഞു. ആറുമണിക്കൂര്‍ കൊണ്ടാണ് തീയണച്ചത്. മുണ്ട്കയിലെ കെട്ടിടത്തിനാണ് തീപിടിച്ചത്. രണ്ടുപേരെ മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞത്. 25പേരെ തിരിച്ചറിയാനുണ്ട്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. 
അടുത്ത ലേഖനം
പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയ കുട്ടിക്ക് അബദ്ധത്തില്‍ ആശാവര്‍ക്കര്‍ രണ്ടുഡോസ് വിറ്റാമിന്‍ നല്‍കി; കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു