മലപ്പുറം ജില്ലയില്‍ നാല് മാതൃകാ ഫോറസ്റ്റ് സ്റ്റേഷന്‍ കൂടി

ശ്രീനു എസ്| Last Updated: വെള്ളി, 3 ജൂലൈ 2020 (19:55 IST)
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ റെയ്ഞ്ചുകളിലുള്ള ചക്കിക്കുഴി, വാണിയമ്പുഴ, കാഞ്ഞിരപ്പുഴ മാതൃകാ ഫോറസ്റ്റ് സ്റ്റേഷനുകളുടെയും എടക്കോട് ഫോറസ്റ്റ് സ്റ്റേഷന്‍ കെട്ടിട സമുച്ചയത്തിന്റെയും ഉദ്ഘാടനം വനം മന്ത്രി അസ്വ.കെ.രാജു നിര്‍വഹിച്ചു. വനം-വന്യജീവി സംരക്ഷണത്തിനൊപ്പം കര്‍ഷകരുടെ സംരക്ഷണവും ഉറപ്പാക്കുമെന്ന്
മന്ത്രി പറഞ്ഞു. ഇതിനായി കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. പറഞ്ഞു.കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളുടെ എണ്ണം പെരുകുന്നത് തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും
ഇതിനായി പഞ്ചായത്ത് ജനജാഗ്രതാസമിതികളുടെ സഹായം തേടുമെന്നും മന്ത്രി പറഞ്ഞു.

വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ കൊടുക്കുന്നതിന്റെ ഭാഗമായാണ് മെച്ചപ്പെട്ട സൗകര്യങ്ങളുള്ള നാല് മാതൃകാ ഫോറസ്റ്റ് സ്റ്റേഷനുകള്‍ പ്രവര്‍ത്തന സജ്ജമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. എടക്കോട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ തേക്ക് തോട്ടങ്ങളും സ്വാഭാവിക വനങ്ങളും ഉള്‍പ്പെടെ 4294.3439 ഹെക്ടര്‍ വനമാണുള്ളത്. 2018-19 വര്‍ഷത്തിലാണ് എടക്കോട് ഫോറസ്റ്റ് സ്റ്റേഷന്‍ കോംപ്ലക്‌സിന്റെ കെട്ടിടനിര്‍മാണം ആരംഭിച്ചത്. കോണ്‍ഫറന്‍സ് ഹാള്‍ കം ബാരക്ക്, ഗസ്റ്റ് റൂം, തൊണ്ടി റൂം, റോഡ് കോണ്‍ക്രീറ്റിങ്, പുഴയിലേക്കുള്ള പടവുകള്‍ എന്നിവ ഉള്‍പ്പെടെ 81.31 ലക്ഷം രൂപയാണ് നിര്‍മാണ ചെലവ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :