റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിന്‍ പുടിന് 2036 വരെ അധികാരത്തില്‍ തുടരാം

ശ്രീനു എസ്| Last Updated: വെള്ളി, 3 ജൂലൈ 2020 (19:54 IST)
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിന്‍ പുടിന് 2036 വരെ അധികാരത്തില്‍ തുടരാം. ഭരണഘടനാ ഭേദഗതിക്കുവേണ്ടി നടത്തിയ വേട്ടടുപ്പില്‍ അംഗീകാരം ലഭിച്ചു. 20വര്‍ഷമായി റഷ്യയുടെ ഭരണതലപ്പത്തിരിക്കുന്ന പുടിന് 15വര്‍ഷം കൂടി ഇനി ഭരിക്കാം. വോട്ടെടുപ്പിലൂടെ ജനപിന്തുണ ഉണ്ടെന്ന് ഉറപ്പുവരുത്തുകയാണ് പുടിന്‍ ചെയ്തത്.

നേരത്തേ കെജിബിയെന്ന റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥനായിരുന്നു പുടിന്‍. രണ്ടുപ്രാവശ്യം തുടര്‍ച്ചയായി പ്രസിഡന്റാകാന്‍ സാധിക്കില്ലെന്ന നിയമത്തെ ഇടയ്ക്ക് പ്രധാനമന്ത്രിയായി വന്നാണ് പുടിന്‍ മറികടന്നത്. നിലവില്‍ പുടിന് 67 വയസുണ്ട്. അതേസമയം കൊവിഡിന്റെ മറവില്‍ നടന്ന ഹിതപരിശോധനയില്‍ വ്യാപക ക്രമക്കേട് നടന്നതായി ആരോപണമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :