അനുബന്ധ വാര്‍ത്തകള്‍
- 22 എക്സിറ്റ് പോളുകളില്‍ 19 ലും എല്‍ഡിഎഫിന് തുടര്‍ഭരണം; 120 സീറ്റുവരെ നേടുമെന്ന് ഇന്ത്യടുഡേ-ആക്സിസ് മൈ ഇന്ത്യ
- 100 സീറ്റോടെ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ
- RTPCR പരിശോധന നിരക്ക് കുറച്ചിട്ടും സ്വകാര്യ ലാബുകള്‍ അനുസരിക്കാത്തത് സര്‍ക്കാരിന്റെ പിടിപ്പുകേട്: കെ സുരേന്ദ്രന്
- വോട്ടെണ്ണലിന് നിയോഗിക്കപ്പെട്ടത് 24709 ജീവനക്കാര്‍
- വോട്ടെണ്ണല്‍ നടക്കുന്നത് 114 കേന്ദ്രങ്ങളില്‍; വോട്ടെണ്ണല്‍ ഹാളുകള്‍ കഴിഞ്ഞ തവണയുണ്ടായിരുന്ന 140 ല്‍നിന്ന് 633 ആയി ഉയര്‍ന്നു
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 35,636 പേര്‍ക്ക്; മരണം 48
കേരളത്തില്‍ ശനിയാഴ്ച 35,636 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 5554, എറണാകുളം 5002, തൃശൂര്‍ 4070, മലപ്പുറം 3354, തിരുവനന്തപുരം 3111, ആലപ്പുഴ 2536, കോട്ടയം 2515, പാലക്കാട് 2499, കൊല്ലം 1648, കണ്ണൂര്‍ 1484, പത്തനംതിട്ട 1065, കാസര്‍ഗോഡ് 1006, ഇടുക്കി 978, വയനാട് 814 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,474 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.33 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,59,45,998 സാമ്പിളുകളാണ് പരിശോധിച്ചത്.
സൗത്ത് ആഫ്രിക്കയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (108), സൗത്ത് ആഫ്രിക്ക (8), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 117 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 114 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 48 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5356 ആയി.