യുഡിഎഫ് അധികാരത്തിലെത്തിയാൽ ചെയ്യേണ്ടത് രണ്ട് കാര്യങ്ങൾ: ഐശ്വര്യയാത്രയിൽ മേജർ രവി
വരാനിരിക്കുന്ന നിയമസഭ തിരെഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയാൽ പ്രധാനമായും ചെയ്യേണ്ടത് രണ്ട് കാര്യങ്ങളാണെന്ന് മേജർ രവി. ശബരിമല സമരത്തിന്റെ പേരിൽ വിശ്വാസികൾക്കെതിരെ എടുത്ത കേസുകൾ റദ്ദാക്കുകയും പിൻവാതിൽ നിയമനങ്ങൾ റദ്ദാക്കുകയും ചെയ്യണം. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളയാത്രയിൽ സംസാരിക്കുകയാകും അദ്ദേഹം.
തൃപ്പൂണിത്തുറ എന്റെ മണ്ഡലമാണ്. ഞാൻ ഇവിടെ ഇരിക്കുമ്പോൾ ഇയാൾ ബിജെപിക്കാരനല്ലെ ആർഎസ്എസുകാരനല്ലെ എന്ന് പലർക്കും ആശയകുഴപ്പം സംഭവിക്കാം. എനിക്ക് ഒരു പാർട്ടിയിലും അംഗത്വമില്ല. ഇന്ത്യയെന്നതാണ് എന്റെ മനസ് മേജർ രവി പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പിൽ യുഡിഎഫ് തന്നെ കേരളത്തിൽ അധികാരത്തിലെത്തുമെന്നും മേജർ രവി പറഞ്ഞു.