അനുബന്ധ വാര്‍ത്തകള്‍
- യുഡിഎഫിൽ ഘടകക്ഷിയാകും, ശശീന്ദ്രൻ എൽഡിഎഫിൽ പാറപോലെ ഉറച്ചുനിൽക്കട്ടെ: മാണി സി കാപ്പൻ
- കാപ്പന് കൈപ്പത്തി തരാം: കോൺഗ്രസിലേക്ക് ക്ഷണിച്ച് മുല്ലപ്പള്ളി
- മാണി സി കാപ്പൻ ഇടതുമുന്നണി വിടും, പ്രഖ്യാപനം വെള്ളിയാഴ്ച
- ഐശ്വര്യ കേരള യാത്ര പാലായിൽ എത്തുമ്പോൾ മാണി സി കാപ്പൻ യുഡിഎഫിലേയ്ക്ക് എന്ന് റിപ്പോർട്ടുകൾ
- രണ്ടുതവണ ശ്രമിച്ചിട്ടും മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചില്ല: എന്തുവന്നാലും പാലായിൽ മത്സരിയ്ക്കും: മാണി സി കാപ്പൻ
യുഡിഎഫിൽ ഘടകകക്ഷിയാകും, ശശീന്ദൻ എൽഡിഎഫിൽ തന്നെ തുടരട്ടെ: മാണി സി കാപ്പൻ
എൽഡിഎഫ് വിടുമെന്നും യുഡിഎഫിൽ ഘടകക്ഷിയാകുമെന്നും മാണി സി കാപ്പൻ.ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ നേതൃത്വം തങ്ങൾക്കൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷയെന്നും കാപ്പൻ പറഞ്ഞു.
രമേശ് ചെന്നിത്തലയുടെ ജാഥ ഞായറാഴ്‌ച പാലായിൽ എത്തുന്നതിന് മുൻപ് അന്തിമതീരുമാനം വേണമെന്ന് ദേശീയനേതൃത്വത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം എൽഡിഎഫിൽ ഉറച്ചുനിൽക്കുമെന്നാണല്ലോ എകെ ശശീന്ദ്രന്റെ പ്രതികരണം എന്ന് ചോദിച്ചപ്പോൾ അദ്ദേഹം എൽഡിഎഫിൽ പാറ പോലെ ഉറച്ചുനിന്നോട്ടെ ഒരു കുഴപ്പവുമില്ല എന്നായിരുന്നു മാണി സി കാപ്പന്റെ മറുപടി.