1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Mahiriver Vadakara Deadbody

മാഹിപ്പുഴയില്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍

Mahiriver
വടകര: വടകര മാഹിപ്പുഴയില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഏറാമല വരയില്‍ പറമ്പത് പൊയില്‍ രവീന്ദ്രന്റെ മകള്‍ അഞ്ജലി എന്ന പതിനെട്ടുകാരിയുടെ മൃതദേഹമാണ് പുഴയില്‍ നിന്ന് കണ്ടെടുത്തത്.
 
വ്യാഴാഴ്ച രാവിലെ മുതല്‍ കുട്ടിയെ കാണാതായിരുന്നു. കുട്ടിയുടെ മാതാവ് ഉമാ, സഹോദരി അഞ്ജന. വടകര കരിയാട് പാലത്തിനു സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മരണ കാരണം അറിവായിട്ടില്ല. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. 
അടുത്ത ലേഖനം
കൊവിഡ് ബാധിതയായ യുവതി ഒറ്റ പ്രസവത്തിൽ നാലുകുഞ്ഞുങ്ങൾക്ക് ജൻമം നൽകി: ഒരു കുട്ടിയുടെ നില അതീവഗുരുതരം