1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Maharashtra Flood News

അവധി ആഘോഷിക്കാന്‍ അണക്കെട്ടിന് സമീപമുള്ള വെള്ളച്ചാട്ടത്തില്‍ ഇറങ്ങി; മഹാരാഷ്ട്രയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

Maharashtra
മഹാരാഷ്ട്രയില്‍ അവധി ആഘോഷിക്കാന്‍ അണക്കെട്ടിന് സമീപമുള്ള വെള്ളച്ചാട്ടത്തില്‍ ഇറങ്ങി ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വെള്ളച്ചാട്ടത്തിന്റെ നടുവില്‍ 9 പേര്‍ കുടുങ്ങി നില്‍ക്കുന്ന കാഴ്ച ദൃശ്യത്തിലുണ്ട്. ഇതില്‍ ഒരു കൈക്കുഞ്ഞുണ്ടായിരുന്നു. സമീപപ്രദേശങ്ങളില്‍ ശക്തമായ മഴ ഉണ്ടായിരുന്നു. 
 
വെള്ളച്ചാട്ടത്തിന്റെ നടുവ് നില്‍ക്കുമ്പോള്‍ ജലപ്രവാഹം പിന്നില്‍ നിന്ന് കുതിച്ചു വരുകയായിരുന്നു. ഒഴുക്കില്‍പ്പെട്ടവരില്‍ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. രണ്ടുപേര്‍ക്കായി തിരച്ചില്‍ നടത്തുകയാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
അടുത്ത ലേഖനം
വീട്ടമ്മയുടെ മൃതദ്ദേഹം കിണറ്റിൽകണ്ടെത്തി : ഭർത്താവ് ഒളിവിൽ