അനുബന്ധ വാര്‍ത്തകള്‍
- തലച്ചോറിന്റെ പവര്‍ കൂട്ടണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കണം
- എന്താണ് ക്രോണിക് മൈഗ്രേന്
- അഞ്ച് ദിവസങ്ങളിൽ ഇനി കടുത്ത മഴ, ഞായറാഴ്ച 3 ജില്ലകളിൽ റെഡ് അലർട്ട്
- പച്ചക്കറിവില കുതിക്കുന്നു; ഒരു കിലോ തക്കാളിക്ക് 100രൂപ!
- ഞായറാഴ്ച മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; വിവിധ ജില്ലകളില്‍ ഇന്ന് ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു
തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ ന്യുന മര്‍ദ്ദപാത്തി; അടുത്ത മൂന്ന് ദിവസം മഴ ശക്തമാകും
തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ ന്യുന മര്‍ദ്ദപാത്തി സ്ഥിതിചെയ്യുന്നു. പടിഞ്ഞാറന്‍ തീരമേഖലയില്‍ കാലവര്‍ഷകാറ്റ് അടുത്ത 3 ദിവസം ശക്തി പ്രാപിക്കാന്‍ സാധ്യത. ഒഡിഷക്കും ഛത്തിസ്ഗഡ്ന്റെ സമീപപ്രദേശങ്ങളിലായി ഒരു ചക്രവാതച്ചുഴി നിലനില്ക്കുന്നു. മറ്റൊരു ചക്രവാതച്ചുഴി മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കു-കിഴക്കു ഭാഗത്തായി സ്ഥിതിചെയുന്നു.
ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി ഇടി / മിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യത.
ഒറ്റപെട്ട സ്ഥലങ്ങളില്‍ ഇന്ന് മുതല്‍ ജൂണ്‍ 26 വരെ അതി ശക്തമായ മഴയ്ക്കും, ഇന്നും നാളെയും (ജൂണ്‍ 22 & 23) അതിതീവ്ര മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.