'മഹ'ക്ക് ശക്തി കൂടുന്നു, കണ്ണൂർ ജില്ലയിലും, അഞ്ച് താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി !

വെബ്‌ദുനിയ ലേഖകൻ| Last Updated: വ്യാഴം, 31 ഒക്‌ടോബര്‍ 2019 (20:27 IST)
മഹ ചുഴലിക്കാറ്റിന് ശക്തിപ്രാപിക്കുന്നതിനാൽ കേരളത്തിൽ കനത്ത തുടരുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കടലാക്രമണം രൂക്ഷമാണ്. ശക്തമായ മഴയും കടലാക്രമണവും തുടരുന്ന സഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾക്ക് ഉൾപ്പടെ കളക്ടർ അവധി പ്രഖ്യാപിച്ചു.

കടലാക്രമണം രൂക്ഷമയ മലപ്പുറം ജില്ലയിലെ പൊന്നാനി, തിരുർ, തിരൂരങ്ങടി, തൃശൂർ ജില്ലയിലെ, കൊടുങ്ങല്ലൂർ ചാവക്കാട് താലൂക്കളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ലക്ഷദ്വീപിൽ റെഡ് അലെർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി ശക്തമായ മഴ ഉണ്ടാകും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതേസമയം മുന്നറിയിപ്പ് വകവെക്കാതെ മത്സ്യബന്ധനത്തിന് പോയ ആറ് മത്സ്യ തൊഴിലാലികളെ കാണാതായി.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :