സിംപിൾ പക്ഷേ ബ്യൂട്ടിഫുൾ, രാജകുമാരിയെപ്പോലെ തിളങ്ങി ഐശ്വര്യ റായ്, ചിത്രങ്ങൾ !

വെബ്‌ദുനിയ ലേഖകൻ| Last Modified വ്യാഴം, 31 ഒക്‌ടോബര്‍ 2019 (19:53 IST)
ഓരോയിടത്തും അതി സുന്ദരിയായി എത്തുക എന്നത് മുൻ ലോകസുന്ദരിയെ സംബന്ധിച്ച് അത്ര പൂതുമയുള്ള കാര്യമല്ല. ചില പരീക്ഷണങ്ങളിൽ ഇടക്കൊക്കെ ആരാധകരുടെ വിമർശനങ്ങൾ ഏൽക്കേണ്ടി വരാറുണ്ട് എങ്കിലും ധരിക്കുന്ന വസ്ത്രങ്ങളുടെ കാര്യത്തിലും അണിയുന്ന ആഭരണങ്ങളുടെ കാര്യത്തിലും ആഷ് ,മികച്ച് തന്നെ നിൽക്കും.


ഒരു ഇവന്റിന്റെ ഭാഗമായി റോമിലെത്തിയപ്പോൾ പിങ്ക് ഗൗണിൽ അതീവ സുന്ദരിയായി താരം പോസ് ചെയ്ത ചിത്രങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ആരാധകരുടെ മനം കവർന്നിരിക്കുകയാണ്. ഇളം പിങ്ക് നിറത്തിലുള്ള സിൽക്ക് ഗൗൺ. അഴക് എടുത്തുകാട്ടുന്ന ഹാൾട്ടർ നെക്. ലളിതമായ എംബ്രോയ്‌ഡറി വർക്കുകളും രസകരമായ പ്ലീറ്റുകളും, അങ്ങനെ കാഴ്ചയിൽ സിംപിൾ ആൻഡ് എലഗന്റ് ലുക്ക്.

വസ്ത്രത്തിലേക്ക് അലിഞ്ഞു ചേരുന്നത് പോലെയുള്ള മേക്കപ്പ്. കയ്യിൽ നീല വജ്ര മോതിരം. ലെബനീസ് ഡിസൈനർ സിയാദ് ഗെർമാനോസ് ആണ് ഐശ്വര്യക്കായി ഈ വസ്ത്രം ഡിസൈൻ ചെയ്തത്. ഐശ്വര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾക്ക് നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. കാണാൻ രജമുകാരിയെപ്പോലുണ്ട് എന്നാണ് നിരവധിപേർ കമന്റ് ചെയ്തിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :