ചിത്രങ്ങൾ തരംഗമായതിന് പിന്നാലെ സിനിമാ പ്രവേശനത്തെ കുറിച്ച് മാളവിക !

വെബ്‌ദുനിയ ലേഖകൻ| Last Modified വ്യാഴം, 31 ഒക്‌ടോബര്‍ 2019 (16:40 IST)
ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവികയുടെ ഗ്ലാമർ ഫോട്ടോഷൂട്ടാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നത്. 'വസ്ത്രങ്ങൾക്ക് ഇറക്കം കുറഞ്ഞുപോയി', 'അമ്മയെ കണ്ട് പഠിക്കൂ' എന്നിങ്ങനെ നിരവധി വിമർശനങ്ങൾ മാളവികക്കെതിരെ സാമൂഹ്യ മാധ്യങ്ങളിൽ ഉയർന്നു. എന്നാൽ ഇതിനൊന്നും ചെവി കൊടുക്കുന്നില്ല.

മോഡലിങ് രംഗത്തേക്ക് കാലെടുത്തുവച്ചിരിക്കുകയാണ് ഇപ്പോൾ താരപുത്രി മിലൻ ഡിസൈൻസിന്റെ ബ്രൈഡൽ ബാനാർജി സാരികളുടെ മോഡലായാണ് മാളവിക മോഡലിങ്ങിന് തുടക്കം കുറിച്ചത്. അടുത്തതായി ഉയരുന്ന ചോദ്യം എപ്പോഴാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത് എന്നതാണ്. ഉടൻ സിനിമയിലേക്ക് ഇല്ല എന്നാണ് മാളവികയുടെ മറുപടി.

മോഡലിങ് എനിക്ക് ഏറെ ഇഷ്ടമാണ് അതിനാൽ ഉടൻ സിനിമയിലേക്കില്ല. ഇപ്പോൾ മോഡലിങ്ങിൽ തുടരാനാണ് താല്പര്യം. ക്യാമറയെ ഫെയിസ് ചെയ്യാൻ എനിക്ക് ഇപ്പോഴും നാണമാണ്. അതുകൊണ്ട് തന്നെ ആദ്യത്തെ ഫോട്ടോഷൂട്ടിൽ നല്ല ടെൻഷൻ ഉണ്ടായിരുന്നു. മാളവിക പറഞ്ഞു.

തനിക്ക് നൃത്തം ഒട്ടും വഴങ്ങില്ലണെന്ന് മാളവിക തുറന്നു പറയുന്നു. എനിക്ക് സാധിക്കാത്ത പണിയാണ് നൃത്തം. മോഡലിങ്ങിനാണെങ്കിലും അഭിനയത്തിനാണെങ്കിലും മെലിയാൻ വേണ്ടി ഡയറ്റ് ചെയ്യാൻ ഒന്നും പറ്റില്ല. ഫൂട്‌ബോൾ കോച്ചിങ്ങിന് പോയതുകൊണ്ട് ഇപ്പോൾ മെലിഞ്ഞത് എന്നും മാളവിക പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :