1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Madhu Murder Case

മധുവധക്കേസില്‍ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും

Madhu Murder Case
മധുവധക്കേസില്‍ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷയാണ് ഇന്ന് വിധിക്കുന്നത്. മണ്ണാര്‍ക്കാട് എസ് സി-എസ്ടി കോടതിയാണ് ശിക്ഷ വിധിക്കുന്നത്. അതേസമയം പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റം തെളിയിക്കാനായില്ല. ഏഴുവര്‍ഷം മുതല്‍ 10വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 
 
കഴിഞ്ഞ ദിവസം 16 പ്രതികളില്‍ രണ്ടുപ്രതികളെ കോടതി വെറുതേവിട്ടിരുന്നു. അതേസമയം വിധിയില്‍ അപ്പീല്‍ നല്‍കുമെന്ന് മധുവിന്റെ കുടുംബം അറിയിച്ചു. 
അടുത്ത ലേഖനം
ലൈംഗികാരോപണ കേസ്: യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറസ്റ്റില്‍