ലൈംഗികാരോപണ കേസ്: യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറസ്റ്റില്‍

ചൊവ്വാഴ്ച രാത്രി ഇന്ത്യന്‍ സമയം 11 മണിയോടെയാണ് ട്രംപ് മാന്‍ഹാട്ടണ്‍ കോടതിയില്‍ കീഴടങ്ങിയത്

രേണുക വേണു| Last Modified ബുധന്‍, 5 ഏപ്രില്‍ 2023 (08:36 IST)

യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ക്രിമിനല്‍ കേസില്‍ അറസ്റ്റില്‍. പോണ്‍ താരം സ്റ്റോമി ഡാനിയല്‍സിന് 2016 ലെ തിരഞ്ഞെടുപ്പിന് മുന്‍പ് ട്രംപ് 1,30,000 ഡോളര്‍ നല്‍കിയെന്ന കേസിലാണ് അറസ്റ്റ്. ട്രംപുമായുള്ള ബന്ധം രഹസ്യമായി വയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പണം നല്‍കിയതെന്നായിരുന്നു ആരോപണം. എന്നാല്‍ തിരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്നാണ് ട്രംപ് പണം കൈമാറിയതെന്നും അതുവഴി സാമ്പത്തിക ക്രമക്കേട് നടത്തിയെന്നുമായിരുന്നു പ്രധാന ആരോപണം.

ചൊവ്വാഴ്ച രാത്രി ഇന്ത്യന്‍ സമയം 11 മണിയോടെയാണ് ട്രംപ് മാന്‍ഹാട്ടണ്‍ കോടതിയില്‍ കീഴടങ്ങിയത്. കോടതിയില്‍ കുറ്റപത്രം വായിച്ചുകേട്ട ട്രംപ് തന്റെ പേരില്‍ ചുമത്തിയ കുറ്റങ്ങള്‍ നിഷേധിച്ചു. 34 കുറ്റങ്ങളാണ് കോടതി ട്രംപിനെതിരെ ചുമത്തിയത്. തന്നെ കുറ്റവിമുക്തനാക്കണമെന്ന് ട്രംപ് കോടതിയോട് അപേക്ഷിച്ചു. എന്നാല്‍ ട്രംപിന്റെ ആവശ്യങ്ങളൊന്നും കോടതി അംഗീകരിച്ചില്ല.

താന്‍ ചെയ്ത ഒരേയൊരു കുറ്റം രാജ്യം നശിപ്പിക്കാന്‍ ശ്രമിച്ചവരില്‍ നിന്ന് നിര്‍ഭയമായി രാജ്യത്തെ രക്ഷിക്കാന്‍ ശ്രമിച്ചതാണെന്ന് കേസില്‍ അറസ്റ്റിലായ ശേഷം ട്രംപ് പ്രതികരിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :