കൊച്ചി|
Last Modified തിങ്കള്‍, 18 മെയ് 2015 (15:42 IST)
നീതിയുടെ കിരണങ്ങള്‍ കണ്ടു തുടങ്ങിയെന്നു പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി. നീതിയുടെ പൂര്‍ണ സൂര്യോദയം ഉടന്‍ ഉണ്ടാകുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മദനി. ദൈവത്തിനും പിന്തുണ നല്‍കിയ ജനങ്ങള്‍ക്കും മാധ്യമങ്ങല്‍ക്കും നന്ദിയുണ്ടെന്നും അമ്മയേയും കേരളത്തിലെ ജങ്ങളേയും കാണാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസിന്‍ന്റെ വിചാരണ പെട്ടെന്ന് തീരുമെന്നാണ് പ്രതീക്ഷ. കേസ് വൈകുന്നതില്‍ സപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട് മദനി പറഞ്ഞു.
അസുഖബാധിതയായ അമ്മയെ കാണുന്നതിനായി
അഞ്ച്ദിവസം കേരളത്തില്‍ തങ്ങാന്‍ വെള്ളിയാഴ്ചയാണ് സുപ്രീംകോടതി മഅ്ദനിക്ക് അനുമതി നല്‍കിയത്. രാവിലെ 8.55 ന് ബെംഗളൂരുവിലെ സഹായ ആസ്പത്രിയില്‍നിന്ന് പുറപ്പെട്ട അദ്ദേഹം ഉച്ചയ്ക്ക് 1.30 ഓടെ എയര്‍ഏഷ്യ വിമാനത്തിലാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. ഭാര്യയും അടുത്ത ബന്ധുക്കളും യാത്രയില്‍ അദ്ദേഹത്തെ അനുഗമിച്ചിരുന്നു.