Last Updated:
വെള്ളി, 15 മെയ് 2015 (11:38 IST)
ബാംഗ്ലൂരു സ്ഫോടനക്കേസിലെ പ്രതിയും പിഡിപി നേതാവുമായ അബ്ദുള്‍ നാസര്‍ മദനിയ്ക്ക് കേരളത്തില്‍ പോകാന്‍ അനുമതി. സുപ്രീംകോടതിയാണ് മദനിക്ക് അനുമതി നല്‍കിയത്. അസുഖബാധിതയായ അമ്മയെ കാണാന്‍ അഞ്ച് ദിവസത്തേക്കാണ് അനുമതി .
ജാമ്യവ്യവസ്ഥയില്‍ ഇളവു വേണമെന്ന മദനിയുടെ ആവശ്യം കോടതി അംഗീകരിച്ചു. സുരക്ഷ സംവിധാനം കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തണമെന്നും സുപ്രീംകോടതി പറഞ്ഞു. പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് മദനിക്ക് വേണ്ടി ഹാജരായത്.
നേരത്തെ ബാംഗലൂരു സ്ഫോടന കേസിലെ വിചാരണ രണ്ട് കൊല്ലം നീളുമെന്ന കര്‍ണ്ണാടക സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു. ഇക്കാര്യവും ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കാന്‍ സുപ്രീം കോടതി പരിഗണിച്ചു. കൂടാതെ എന്തുകൊണ്ടാണ് വിചാരണ ഇത്രയും നീളുന്നത് എന്ന് അറിയിക്കാനും കര്‍ണ്ണാടക സര്‍ക്കാറിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.