ബാംഗ്ലൂര്‍ സ്ഫോടനക്കേസ്: മദനി ഇന്ന് എന്‍ഐഎ കോടതിയില്‍ ഹാജരാകും

 ബാംഗ്ലൂര്‍ സ്ഫോടനക്കേസ് , അബ്ദുള്‍ നാസര്‍ മദനി , എന്‍ഐഎ കോടതി
ബാംഗ്ലൂര്‍| jibin| Last Modified ചൊവ്വ, 16 ഡിസം‌ബര്‍ 2014 (10:56 IST)
ബാംഗ്ലൂര്‍ സ്ഫോടനക്കേസിലെ പ്രതിയായ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി ഇന്ന് എന്‍ഐഎ കോടതിക്കു മുമ്പാകെ ഹാജരാക്കും. പരപ്പന അഗ്രഹാര ജയിലില്‍നിന്ന് വിചാരണ നടപടികള്‍ എന്‍ഐഎ കോടതിയിലേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് ഇനിയുള്ള വിചാരണകള്‍ എന്‍ഐഎ കോടതില്‍ നടക്കുന്നത്.

ചികിത്സയ്ക്കായി
ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ബംഗളൂരുവിലെ സഹായ ഹോളിസ്റ്റിക്സ് ആശുപത്രിയില്‍ ചികിത്സയിലാണ് മദനി. വെള്ളിയാഴ്ച് കോടതിയില്‍ ഹാജരാകാന്‍ കോടതി മദനിയോട് പറഞ്ഞിരുന്നുവെങ്കിലും ശാരീരിക വിഷമതകള്‍ കാരണം ദിവസം മാറ്റിവെക്കുകയായിരുന്നു. മദനിയെ കൂടാതെ മുഴുവന്‍ പ്രതികളോടും കോടതിയില്‍ ഹാജരാകാന്‍ പറഞ്ഞിട്ടുണ്ട്.

പ്രതികളെ കൂടാതെ പ്രധാന സാക്ഷിയായ കുടക് സ്വദേശി റഫീഖും ചൊവ്വാഴ്ച് കോടതിയിലെത്തു. തീവ്രവാദിയായ തടിയന്‍റവിട നസീറിന്റെ കുടകിലെ മടിക്കേരിയിലെ ഇഞ്ചിത്തോട്ടത്തില്‍ നടന്ന ഗൂഢാലോചനയില്‍ മദനി പങ്കെടുത്തിരുന്നുവെന്നായിരുന്നു റഫീഖ് മൊഴി നല്‍കിയിരിക്കുന്നത്. അതിനാല്‍ മദനിയുടെ വിചാരണയില്‍ നിര്‍ണായകമായ മൊഴിയാവും ഇയാളില്‍ നിന്ന് രേഖപ്പെടുത്തുക.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :