Last Updated:
തിങ്കള്‍, 27 ജൂലൈ 2015 (14:45 IST)
മലയാളി വ്യവസായി എം എ യൂസഫലി ലോകത്തിലെ ഏറ്റവും മികച്ച കുറ്റാന്വേഷണ സംഘമായ സ്‌കോട്ട്ലന്റ് യാര്‍ഡിന്റെ പഴയ ആസ്ഥാനം സ്വന്തമാക്കി. ഈ കെട്ടിടം ‘ദി ഗ്രേറ്റ് സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ്’ എന്ന പേരില്‍ പഞ്ച നക്ഷത്ര ഹോട്ടലാക്കി മാറ്റുമെന്ന് എം എ യൂസഫലി അറിയിച്ചു.
ആയിരം കോടിയില്‍ അധികം രൂപയ്ക്കാണ് മന്ദിരം ലുലു ഗ്രൂപ്പ് സ്വന്തമാക്കിയത്.സ്‌കോട്‌ലാന്റ് യാര്‍ഡ് ലുലുവിന് വേണ്ടി പഞ്ചനക്ഷത്ര ഹോട്ടലാക്കി മാറ്റാന്‍ ലണ്ടനിലെ പ്രമുഖ കെട്ടിട നിര്‍മാതാക്കളായ ഗാലിയാര്‍ഡ് ഹോമുമായി ലുലു ഗ്രൂപ്പ് ധാരണയായിട്ടുണ്ട്.
ഏഴുനിലകളിലായി ഹോട്ടല്‍ പ്രവര്‍ത്തിക്കുമെങ്കിലും കെട്ടിടത്തിന്‍റെ മുഖച്ഛായക്ക് മാറ്റം വരുത്തില്ല.1829ല്‍ രൂപീകൃതമായതു മുതല്‍ 61 വര്‍ഷം ഈ കെട്ടിടമായിരുന്നു സ്കോട്ട്ലന്‍ഡ് യാര്‍ഡിന്‍റെ ആസ്ഥാനമന്ദിരം. എഡ്വര്‍ഡിയന്‍ വാസ്തു മാതൃകയിലാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. നേരത്തെ ഈസ്റ്റ് ഇന്ത്യ കമ്പനിയിലും എം എ യൂസഫലിയുടെ ലുലു ഗ്രൂപ്പ് നിക്ഷേപം നടത്തിയിരുന്നു