പ്രേമം ചോര്‍ത്തിയതില്‍ സെന്‍സര്‍ ബോര്‍ഡിന് പങ്കില്ല: ആന്റി പൈറസി സെല്‍

 പ്രേമം , സിനിമ , ആന്റി പൈറസി സെല്‍ , അറസ്‌റ്റ്
തിരുവനന്തപുരം| jibin| Last Updated: തിങ്കള്‍, 27 ജൂലൈ 2015 (11:52 IST)
അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചോര്‍ത്തിയ കേസില്‍ സെന്‍സര്‍ ബോര്‍ഡിന് പങ്കില്ലെന്ന് ആന്റി പൈറസി സെല്‍. സെന്‍സര്‍ ബോര്‍ഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കോ മറ്റുള്ളവര്‍ക്കോ ഇതില്‍ പങ്കില്ല. മൂന്ന് താല്‍ക്കാലിക ജീവനക്കാരാണ് സിനിമ ചോര്‍ത്തിയത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിധയമാക്കുമെന്നും ആന്റി പൈറസി സെല്‍ പറഞ്ഞു.

സിനിമ ചോര്‍ത്തിയത് നെടുമങ്ങാട് സ്വദേശികളായ അരുണ്‍കുമാര്‍, നിധിന്‍, കോവളം സ്വദേശി കുമാരന്‍ എന്നിവരാണ്. അരുണ്‍കുമാറാണ് സിനിമ ലാപ്‌ടോപ്പില്‍ പകര്‍ത്തിയത്. അയാളെ നിധിന്, കുമാരന്‍ എന്നിവരാണ് സഹായിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് ഇവര്‍ അറസ്റ്റിലായത്. കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്നും ആന്റി പൈറസി സെല്‍ വെളിപ്പെടുത്തി.

'പ്രേമം' സെന്‍സര്‍ കോപ്പി ചോര്‍ച്ച വിവാദമായതോടെ ഇന്ന് അറസ്റ്റിലായ മൂന്ന് പേരും ജോലി വിട്ടിരുന്നു. ഇതാണ് കേസിന് തുമ്പായത്. നേരത്തെയും മറ്റ് പല ചിത്രങ്ങളും ചോര്‍ത്തിയതിലും ഇവര്‍ക്ക് പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. അറസ്‌റ്റിലായ മൂവര്‍ക്കും സെന്‍സര്‍ ബോര്‍ഡ് കോപ്പി പുറത്തായതില്‍ ഇവര്‍ക്കുള്ള പങ്കിന് തെളിവ് ലഭിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :