കണ്ണൂര്‍|
jibin|
Last Modified തിങ്കള്‍, 27 ജൂലൈ 2015 (12:15 IST)
പൊതുവാച്ചേരിയില്‍ വീടു നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് രണ്ടു പേർ മരിച്ചു. പെരളശേരി പുതുവാച്ചേരി പക്കാട്ടുമുക്ക് സുബൈർ (50), ബാബു (45) എന്നിവരാണു മരിച്ചത്. മണ്ണിനടിയില്പെട്ടവര്ക്കുവേണ്ടി തെരച്ചില്‍ നടത്തിയെങ്കിലും ഇരുവരും മരിച്ചിരുന്നു. സുബൈറിന്റെ വീടിനു പിന്നിൽ നേരത്തേ കുന്നിടിഞ്ഞ ഭാഗം ഇരുവരും ചേർന്നു വൃത്തിയാക്കുമ്പോൾ വീണ്ടും മണ്ണിടിയുകയായിരുന്നു.