തൃശ്ശൂര്‍|
jibin|
Last Modified തിങ്കള്‍, 27 ജൂലൈ 2015 (12:42 IST)
തനിക്കെതിരെയുള്ള കേസുകള്‍ കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് വിവാദ വ്യവസായി മുഹമ്മദ് നിസാം കോടതിയില്‍ ഹര്‍ജി നല്‍കി. ചന്ദ്രബോസ് വധക്കേസില്‍ തന്നെ കുറ്റവിമുക്തനാക്കണമെന്നും കേസിലെ തെളിവുകള്‍ നിലനില്‍ക്കുന്നതല്ലെന്നും കാട്ടിയാണ് നിസാം കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് ജൂലൈ മുപ്പതിന് തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി പരിഗണിക്കും.
ജനവരി 29 ന് പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യലഹരിയില്‍ കാറിലെത്തിയ നിസാം തൃശൂര്‍ ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ ആഡംബര കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലയ്‌ക്ക് പിന്നില്‍ മുന്‍വൈരാഗ്യമെന്നു കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്.
രാത്രി പന്ത്രണ്ടു മണി കഴിഞ്ഞ് പതിവായി വരുന്ന നിസാമിനെ പലതവണ ചന്ദ്രബോസ് തടയുകയും, വൈകി വരുന്ന വാഹനങ്ങള്‍ തടയണമെന്ന് ചന്ദ്രബോസ് മറ്റു സെക്യൂരിറ്റി ജീവനക്കാര്‍ക്കും നിര്‍ദേശം നല്‍കിയതുമാണ് നിസാമിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് കുറ്റപത്രം.