ബേബിയുടെ വിളി സിപിഐ കേട്ടു; ലയനത്തിന് തയ്യാര്‍!

 എംഎ ബേബി , സിപിഎം , സിപിഐ , കമ്യൂണിസ്റ്റ് പാര്‍ട്ടി
തൃശൂര്‍| jibin| Last Modified ശനി, 16 ഓഗസ്റ്റ് 2014 (16:47 IST)
ചിതറി കിടക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഒരു കുടക്കീഴിലെത്തണമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എംഎ ബേബിയുടെ ആവശ്യത്തിന് സിപിഐയുടെ പച്ചക്കൊടി.

കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലയനമല്ല മറിച്ചു തത്വാധിഷ്ഠിതമായ പുനരേകീകരണമാണു വേണ്ടതെന്നു നേതാവ് ബിനോയ് വിശ്വം പ്രതികരിച്ചപ്പോള്‍. നിലപാട് സ്വാഗതാര്‍ഹമാണെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെഇ ഇസ്മയിലും വ്യക്തമാക്കി. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഏകീകരണം ആവശ്യമാണെന്നും. ഇക്കാര്യത്തില്‍ നേരത്തെ അദ്ദേഹത്തിന് എതിരഭിപ്രായമായിരുന്നുവെന്നും ബിനോയ് വിശ്വം കൂട്ടി ചേര്‍ത്തു.

സിപിഎം ഈ കാ‍ര്യത്തില്‍ മുന്‍കൈ എടുക്കണമെന്നും. ലയനത്തിന് സിപിഐ തയ്യാറാണെന്നും നിലപാടില്‍ പിന്തുണയര്‍പ്പിച്ച കെഇ ഇസ്മയില്‍ വ്യക്തമാക്കി.
എല്ലാ ചെറുപാര്‍ട്ടികളെയും ഒന്നിച്ചു നിര്‍ത്തുന്നതാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ഉചിതമായിട്ടുള്ളതെന്നും ഇസ്മയില്‍ പറഞ്ഞു. ആര്‍എസ്പിയ്ക്കും താല്‍പര്യമുണ്ടെങ്കില്‍ അതും ആലോചിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :