ന്യൂഡൽഹി|
jibin|
Last Modified വ്യാഴം, 14 ഓഗസ്റ്റ് 2014 (12:39 IST)
സിപിഐ സംസ്ഥാന സെക്രട്ടറി
പന്ന്യൻ രവീന്ദ്രൻ അവധിയിലാണെന്ന് സ്ഥിരീകരിച്ചു. സിപിഐ ദേശീയ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഈ കാര്യം അദ്ദേഹം ഔദ്യോഗികമായി അറിയിച്ചിരുന്നതായി റെഡ്ഡി പറഞ്ഞു. അദ്ദേഹത്തിന്റെ ഭാവത്തിൽ പകരം ചുമതല ആർക്ക് നൽകണമെന്നത് സംസ്ഥാനഘടകം തീരുമാനിക്കുമെന്നും ദേശീയ ജനറൽ സെക്രട്ടറി അറിയിച്ചു. സ്ഥാനാർത്ഥി വിവാദം സംബന്ധിച്ച് കേരളത്തിൽ നേതൃമാറ്റം ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താന്‍ അവധിയിൽ പ്രവേശിച്ചെന്ന വാര്‍ത്തകള്‍ അസംബന്ധമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു. തലശ്ശേരിയിൽ നടന്ന പാർട്ടി പരിപാടിക്കു ശേഷം കഴിഞ്ഞ ദിവസമാണ് പന്ന്യൻ രവീന്ദ്രൻ കക്കാടുള്ള വീട്ടിലെത്തിയത്. രണ്ടുമാസം മുമ്പ് കേരളാ ഹൗസിലെ കുളിമുറിയിൽ വീണ് പന്ന്യന് കാലിനും നട്ടെല്ലിനും പരിക്കേറ്റിരുന്നു. തുടർന്ന് രണ്ടുമാസത്തോളം ചികിത്സയിലായിരുന്നു.