കഴിഞ്ഞ കാര്യങ്ങളില്‍ വിവാദം ഉണ്ടാക്കണ്ട: ശബരിമല വിഷയത്തില്‍ എംഎ ബേബി

ശ്രീനു എസ്| Last Modified തിങ്കള്‍, 22 മാര്‍ച്ച് 2021 (08:58 IST)
ശബരിമലയിലെ കഴിഞ്ഞ കാര്യങ്ങളില്‍ വിവാദം ഉണ്ടാക്കണ്ടായെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ഇത്തവണത്തെ തീര്‍ത്ഥാടനം സമാധാനപരമായാണ് നടന്നതെന്നും ഇതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഈ വിഷയത്തില്‍ പ്രതിപക്ഷം പക്വത കാട്ടണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇപ്പോള്‍ മറ്റു ഉദ്ദേശത്തോടുകൂടിയാണ് വിഷയമാക്കുന്നത്. എന്നാല്‍ സാക്ഷര കേരളത്തില്‍ ഇത് വിലപ്പോകില്ലെന്നും എംഎ ബേബി പറഞ്ഞു. പ്രതിപക്ഷനേതാവ് കെഎസ് യു പ്രസിഡന്റില്‍ നിന്ന് വളര്‍ന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :