മമ്മൂട്ടി ചിത്രം വണ്ണിന്റെ റിലീസ് തടയണം, സെൻസർ സർട്ടിഫിക്കറ്റ് നൽകരുത്: പരാതിയുമായി രമേശ് ചെന്നിത്തല

അഭിറാം മനോഹർ| Last Modified ഞായര്‍, 21 മാര്‍ച്ച് 2021 (16:34 IST)
മമ്മൂട്ടി ചിത്രം വണിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചിത്രത്തിന്റെ റിലീസിംഗ് തടയണമെന്നും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കർക്കശക്കാരനായ മുഖ്യമന്ത്രി കഥാപാത്രം രൂപത്തിലും ഭാവത്തിലും മുഖ്യമന്ത്രി പിണറായി വിജയനോട് സാമ്യമുള്ളതായാണ് വിലയിരുത്തപ്പെടുന്നത്. ചിത്രത്തിൽ ശക്തനായ പ്രതിപക്ഷ നേതാവായി മുരളി ഗോപിയും എത്തുന്നുണ്ട്. സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് ക്ലീന്‍ സര്‍ട്ടിഫിക്കേറ്റാണ് നൽകിയിട്ടുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :