രമേശ് ചെന്നിത്തലയ്‌ക്കെതിരെ ഹരിപ്പാട് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് നിയാസ് ഭാരതി മത്സരിക്കും

ശ്രീനു എസ്| Last Updated: ശനി, 20 മാര്‍ച്ച് 2021 (09:49 IST)
രമേശ് ചെന്നിത്തലയ്‌ക്കെതിരെ ഹരിപ്പാട് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റും കെപിസിസി എക്‌സിക്യൂട്ടീവ് അംഗവുമായ നിയാസ് ഭാരതി മത്സരിക്കും. രമേശ് ചെന്നിത്തലയുടെ ഗ്രൂപ്പിസവും സ്ഥാനാര്‍ത്ഥി പട്ടികയിലെ അനീതിയും അസമത്വവും തുറന്നു കാട്ടുന്നതിനാണ് മത്സരിക്കുന്നതെന്ന് നിയാസ് പറഞ്ഞു.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന മണിക്കൂറുകളില്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് നിയാസിന്റെ പത്രിക സമര്‍പ്പണം നടന്നത്. അതേസമയം വിജയ പ്രതീക്ഷയിലാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ 18,621 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ചെന്നിത്തല ഹരിപ്പാട് ജയിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :