തിരുവനന്തപുരം|
jibin|
Last Modified ശനി, 26 ജൂലൈ 2014 (16:13 IST)
സംസ്ഥാനത്ത് പുതിയ പ്ളസ്‌ടു സ്കൂളുകൾ അനുവദിച്ചതിലെ അഴിമതിയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഫസൽ ഗഫൂർ വെളിപ്പെടുത്തിയ ആരോപണം അഴിമതി നടന്നു എന്നതിന് തെളിവാണെന്നും പ്രസ്താവനയിലൂടെ സിപിഎം വ്യക്തമാക്കി.
സംസ്ഥാനത്ത് പുതിയ പ്ളസ്‌ടു
അനുവദിച്ചത് നിലവിലെ മാനദണ്ഡങ്ങള്‍ പാലിക്കാതെയും കേരള വിദ്യാഭ്യാസ ചട്ടങ്ങൾ ലംഘിച്ചുമാണ് സർക്കാർ
തീരുമാനം എടുത്തിരിക്കുന്നത്. അതോടൊപ്പം ധാരാളം സീറ്റുകള്‍ അധികമായി കിടക്കുന്ന ജില്ലകളിലും പുതിയ സ്കൂളുകള്‍ നല്‍കിയെന്നും സിപിഎം വ്യക്തമാക്കി.
സ്കൂള്‍ മാനേജര്‍മാരെ മുന്‍കൂട്ടി സമീപിച്ച്
വിദ്യാഭ്യാസമന്ത്രിയുടെ പ്രതിനിധികള്‍ വഴിയാണ് പുതിയ സ്കൂളുകള്‍ നല്‍കിയത്. ഇതിലൂടെ അഴിമതി നടന്നുവെന്ന് വ്യക്തമാണന്നും. പുതിയ സ്കൂളുകളിലേക്ക് അണ്‍ എയ്ഡഡ് സ്കൂളുകളിലെ കുട്ടികളെ മാറ്റാനും നീക്കമുണ്ട്. പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഏകജാലക പ്രവേശനവും അട്ടിമറിച്ചിരിക്കുകയാണെന്നും സിപിഎം ആരോപിച്ചു.
അതുപോലെ തന്നെ പ്ളസ്‌ടു അനുവദിക്കുന്നതില്‍ താമസം വരുത്തിയത് കോഴയ്ക്ക് സാഹചര്യമൊരുക്കാനാണെന്നും സിപിഎം പറഞ്ഞു.