ഇന്നലെ രാത്രി മുതൽ ഇന്ന് ഉച്ചവരെയുള്ള നിരാഹാരത്തിനായിരുന്നോ ബൽറാമിന്റെ ഈ ആവേശം: പരിഹാസവുമായി എം സ്വരാജ്

സ്വാശ്രയ വിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചതിനെ ചോദ്യം ചെയ്ത് എം സ്വരാജ് എംഎല്‍എ

thiruvananthapuram, m swaraj, facebook, v t balram തിരുവനന്തപുരം, എം സ്വരാജ്,  ഫേസ്‌ബുക്ക്, വി ടി ബല്‍‌റാം
തിരുവനന്തപുരം| സജിത്ത്| Last Modified ബുധന്‍, 5 ഒക്‌ടോബര്‍ 2016 (16:39 IST)
സ്വാശ്രയ വിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചതിനെ ചോദ്യം ചെയ്ത് എം സ്വരാജ് എംഎല്‍എ. സമരം പുറത്തേക്ക് വ്യാപിപ്പിക്കുന്നു എന്നാണ് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയത്. എന്നാല്‍ അത്തരമൊരു സാഹചര്യത്തില്‍ നിരാഹാര സമരം പുറത്തേക്ക് മാറ്റാതെ അവസാനിപ്പിക്കുകയാണ് ചെയ്തത്. സമരം മാന്യമായി അവസാനിപ്പിക്കാന്‍ അവസരം വന്നതാണ്. എന്നാല്‍ ആ അവസരം ഉപയോഗപ്പെടുത്താതെ സമരം നാണംകെട്ട് പിരിയണം എന്ന ഗ്രൂപ്പ് താത്പര്യത്തിന് സര്‍ക്കാരിനെ എന്തിനാണ് കുറ്റപ്പെടുത്തുന്നതെന്നും തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ സ്വരാജ് ചോദിക്കുന്നു.

എം സ്വരാജിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

സംശയം ...
എം. സ്വരാജ്.
അടുത്ത പത്തുനാൾ സഭ സമ്മേളിക്കാത്തതിനാൽ സമരം പുറത്തേക്ക് വ്യാപിപ്പിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് .
ശരി.
നിരാഹാര സമരം പുറത്തേക്ക് മാറ്റാതെ അവസാനിപ്പിക്കുന്നതെന്തേ?
സഭയിൽ നടക്കുന്ന സമരം പുറത്തേക്ക് എന്നു പറയുമ്പോൾ നിരാഹാരം പുറത്ത് നടത്തും എന്നല്ലേ അർത്ഥം. ?
നേരത്തെയുള്ള കലണ്ടർ പ്രകാരം നാളെ കഴിഞ്ഞാൽ പിന്നെ 17 ന് മാത്രമേ സഭ ഉണ്ടായിരുന്നുള്ളൂ. നാളെ ഒരു ദിവസത്തെ സഭയാണ് ഇപ്പോൾ ഒഴിവാക്കപ്പെട്ടത്. സഭയില്ലാത്ത സാഹചര്യത്തിൽ നിരാഹാരം വേണ്ടെന്നാണെങ്കിൽ നാളെ എന്തായാലും അവസാനിപ്പിക്കാൻ തീരുമാനിച്ച നിരാഹാര സമരമായിരുന്നോ ഇന്നലെ രാത്രി ആരംഭിച്ചത്. ഇന്നലെ രാത്രി മുതൽ ഇന്ന് ഉച്ചവരെയുള്ള നിരാഹാരത്തിനായാണോ ബൽറാം ആവേശത്തോടെ തുടക്കം കുറിച്ചത് ?

സമരം നടത്താനും നിർത്താനുമുള്ള പൂർണ അവകാശം പ്രതിപക്ഷത്തിനുണ്ടെന്ന് അംഗീകരിച്ചു കൊണ്ടു തന്നെ തോന്നിയ സംശയം ഇവിടെ കുറിച്ചെന്ന് മാത്രം. സമരം മാന്യമായി അവസാനിപ്പിക്കാൻ കഴിയുന്ന അവസരം ഉപയോഗിക്കാതെ സമരം 'നാണം കെട്ടുപിരിയണം' എന്ന ഗ്രൂപ്പ് താൽപര്യത്തിന് സർക്കാരിനെ കുറ്റപ്പെടുത്തുന്നതെന്തിന്?



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

Indus Water Treaty: യുദ്ധകാലത്ത് പോലും എടുക്കാത്ത നടപടി, ...

Indus Water Treaty: യുദ്ധകാലത്ത് പോലും എടുക്കാത്ത നടപടി,  ജല ഉടമ്പടി റദ്ദാക്കിയാൽ പാകിസ്താന് എന്ത് സംഭവിക്കും?
കരാർ പ്രകാരം കിഴക്കോട്ട് ഒഴുകുന്ന നദികളായ ബിയാസ്, രവി,സത്ലജ് എന്നിവയുടെ നിയന്ത്രണം ...

പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ എക്‌സ് അക്കൗണ്ടിന് ഇന്ത്യയില്‍ ...

പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ എക്‌സ് അക്കൗണ്ടിന് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തി
പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ എക്‌സ് അക്കൗണ്ടിന് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തി ...

പഹല്‍ഗാം ഭീകരാക്രമണം രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവ്, ...

പഹല്‍ഗാം ഭീകരാക്രമണം രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവ്, ഭീകരവാദികളെ വെറുതെവിടില്ലെന്ന് പ്രധാനമന്ത്രി
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരം നേര്‍ന്ന് ഒരു മിനിറ്റ് മൗനം ...

ജമ്മു കാശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും ...

ജമ്മു കാശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു സൈനികന് വീരമൃത്യു
പിന്നാലെ ഭീകരര്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

അറബിക്കടലില്‍ നാവികാഭ്യാസം പ്രഖ്യാപിച്ച് പാകിസ്ഥാന്‍; ...

അറബിക്കടലില്‍ നാവികാഭ്യാസം പ്രഖ്യാപിച്ച് പാകിസ്ഥാന്‍; ഐഎന്‍എസ് വിക്രാന്ത് ഉള്‍ക്കടലിലേക്ക്
കൂടാതെ മിസൈല്‍ പരീക്ഷണവും നടത്തുമെന്നാണ് വിവരം