ട്രെയിന്‍ യാത്രാ ഇളവ്; രാജ്യത്ത് സ്ഥിര താമസമാക്കിയവര്‍ക്ക് മാത്രമെന്ന് റയില്‍‌വെ

മുതിര്‍ന്ന പൌരന്മാര്‍ക്ക് അനുവദിച്ചിട്ടുള്ള യാത്രാ ഇളവ് നാട്ടുകാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി

തിരുവനന്തപുരം| Last Modified ബുധന്‍, 5 ഒക്‌ടോബര്‍ 2016 (11:56 IST)
നിലവില്‍ മുതിര്‍ന്ന പൌരന്മാര്‍ക്ക് അനുവദിച്ചിട്ടുള്ള യാത്രാ ഇളവ് നാട്ടുകാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. ഇത് സംബന്ധിച്ച ഉത്തരവ് പ്രാബല്യത്തില്‍ വന്നതായി റയില്‍വേ അധികാരികള്‍ അറിയിച്ചു.

നിലവില്‍ 60 കഴിഞ്ഞ എല്ലാ പുരുഷന്മാര്‍ക്കും 58 കഴിഞ്ഞ എല്ലാ സ്ത്രീകള്‍ക്കുമാണ് യാത്രാ ഇളവ് അനുവദിച്ചിട്ടുള്ളത്. ഇതനുസരിച്ച് വിദേശികളും പ്രവാസികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ ഇളവ് ലഭ്യമായിരുന്നു. എന്നാല്‍ പുതുക്കിയ ഉത്തരവ് അനുസരിച്ച് രാജ്യത്ത് സ്ഥിര താമസമാക്കിയവര്‍ക്ക് മാത്രമേ ഈ ഇളവ് ലഭിക്കുകയുള്ളു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :