എം ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ നാലുമാസത്തേക്ക് നീട്ടി

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: ചൊവ്വ, 15 സെപ്‌റ്റംബര്‍ 2020 (09:51 IST)
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരറിന്റെ സസ്‌പെന്‍ഷന്‍ നാലുമാസത്തേക്കുകൂടി നീട്ടി. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന റിവ്യു കമ്മിറ്റിയാണ് ഇക്കാര്യം തീരുമാനിച്ചത്. സ്വര്‍ണക്കടത്ത് പ്രതി സ്വപ്‌ന സുരേഷുമായുള്ള ബന്ധംമൂലം നേരത്തേ രണ്ടുമാസത്തേക്ക് ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

അതേസമയം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്വപ്ന സുരേഷ് കൂടെയുണ്ടായിരുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ ഉന്നതനുമായി ഫോണില്‍ ബന്ധപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഭരണതലത്തില്‍ ബന്ധമുള്ളയാളുമായാണ് സ്വപ്ന സംസാരിച്ചത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കൂടെയുണ്ടായിരുന്ന ആരോഗ്യ പ്രവര്‍ത്തകയുടെ മൊബൈലിലേയ്ക്ക് വന്ന സന്ദേശം സ്വപ്നയെ കാണിയ്ക്കുകയും, സ്വപ്ന ഇതിന് മറുപടി റെക്കോര്‍ഡ് ചെയ്ത് നല്‍കുകയുമായിരുന്നു എന്നാണ് വിവരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :