തിരുവനന്തപുരത്ത് രോഗികള്‍ക്ക് മുറികള്‍ നല്‍കാന്‍ കെട്ടിടം വാടകയ്‌ക്കെടുത്തു, നടന്നത് പെണ്‍‌വാണിഭം‍: 9 പേർ അറസ്റ്റിൽ

തിരുവനന്തപുരം| എ കെ ജെ അയ്യര്‍| Last Modified ഞായര്‍, 13 സെപ്‌റ്റംബര്‍ 2020 (11:10 IST)
തലസ്ഥാന നഗരിയിൽ ഓൺലൈൻ പെൺവാണിഭ സംഘത്തിലുള്ള രണ്ട് സ്ത്രീകൾ ഉൾപ്പെടെ ഒമ്പതു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മെഡിക്കൽ കോളേജിനടുത്ത് വാടക വീട് കേന്ദ്രീകരിച്ചായിരുന്നു പെൺവാണിഭം നടത്തിയത്. ഇവരിൽ നിന്ന് 80,900 രൂപയും പിടിച്ചെടുത്തു.

മെഡിക്കൽ കോളേജ് കുമാരപുരം സ്വദേശി ബാലു(50), ഗൗരീശപട്ടം സ്വദേശിവിജയ്‌ മാത്യു (24), ശംഖുമുഖം സ്വദേശിനി (54), പൂന്തുറ സ്വദേശിനി (32), പോത്തൻകോട് സ്വദേശ സച്ചിൻ (21), വിഴിഞ്ഞം സ്വദേശി ഇർഷാദ് (22), വെങ്ങാനൂർ സ്വദേശി മനോജ് (24), പ്ലാമൂട്ട് സ്വദേശി അനന്തു (21), പൗഡിക്കോണം സ്വദേശി അമൽ (26) എന്നിവരാണ് വലയിലായത്.

ഇതിൽ ബാലു, വിജയ് മാത്യു എന്നിവരാണ് നടത്തിപ്പുകാർ. വെബ്‌സൈറ്റുകളിൽ പരസ്യം നൽകിയായിരുന്നു ഇവർ ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. സമീപത്തെ ആശുപത്രികളിലെ രോഗികൾക്ക് മുറിനൽകാൻ എന്ന വ്യാജേനയാണ് ഇരുനില കെട്ടിടം വാടകയ്‌ക്കെടുത്ത് പെൺവാണിഭം നടത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :