സിഒടി നസീര്‍ വധശ്രമം: കാര്‍ കസ്‌റ്റഡിയിലെടുത്തു - എഎന്‍ ഷംസീറിന്‍റെ മൊഴിയെടുക്കും

 nazeer case , police seized , an shamseer , എ എൻ ഷംസീര്‍ , പൊലീസ് , കാര്‍
തിരുവനന്തപുരം| Last Modified ശനി, 3 ഓഗസ്റ്റ് 2019 (14:43 IST)
സിഒടി നസീറിനെ വധിക്കാൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് തലശേരി എംഎൽഎയും സിപിഎം നേതാവുമായ എ എൻ ഷംസീറിന്‍റെ സഹോദരന്‍റെ പേരിലുള്ള കാർ പൊലീസ് കസ്‌റ്റഡിയിലെടുത്തു.

ഷംസീറിന്റെ എംഎൽഎ ബോർഡ് വച്ച കെഎല്‍ 07 സിഡി 6887 എന്ന ഇന്നോവ കാറാണ് കസ്റ്റഡിയിൽ എടുത്തത്. കേസിൽ അറസ്റ്റിലായ പ്രതികൾ ഗൂഢാലോചന നടത്തിയത് ഈ കാറിലാണെന്നതിനെ തുടർന്നാണ് പൊലീസ് നടപടി.

കേസിൽ ഷംസീറിന്‍റെ മൊഴിയെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. മൊഴി രേഖപ്പെടുത്താന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ഷംസീറിന് ഉടന്‍ നോട്ടീസ് നൽകും.

കേസിൽ നേരത്തെ അറസ്റ്റിലായ എൻകെ രാഗേഷും പൊട്ടിയൻ സന്തോഷും ആക്രമണം ആസൂത്രണം ചെയ്തത് തലശ്ശേരി ഷംസീറിന്റെ വാഹനത്തിൽ വച്ചാണെന്നാണ് സിഒടി നസീർ ആരോപിച്ചിരുന്നു. എന്നാൽ, വാഹനം കസ്റ്റഡിയിലെടുക്കാൻ പൊലീസ് നടപടി സ്വീകരിച്ചിരുന്നില്ല.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :