തിരുവനന്തപുരം|
jibin|
Last Modified ഞായര്‍, 26 ഒക്‌ടോബര്‍ 2014 (11:55 IST)
തിരുവനന്തപുരം മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ എ ചാള്‍സ് (83) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ രാവിലെ 9.45നായിരുന്നു. സംസ്കാരം നാളെ പതിനൊന്നരയ്ക്ക് തിരുവനന്തപുരത്ത് നടക്കും.
1984, 89, 91 വര്‍ഷങ്ങളിലാണ് അദ്ദേഹം തിരുവനന്തപുരത്തുനിന്നും എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്. 1991ല്‍ കോണ്‍ഗ്രസ് നിര്‍വാഹക സമിതി അംഗമായും പ്രവര്‍ത്തിച്ചു. കെ കരുണാകരനാണ് അദ്ദേഹത്തെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുകൊണ്ടുവന്നത്.
1991 ല്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി അംഗമായിരുന്നു. 98ല്‍ കെ കരുണാകരനും 99ല്‍ വിഎസ് ശിവകുമാറും തിരുവനന്തപുരത്തു മല്‍സരിച്ചപ്പോള്‍ തെരഞ്ഞെടുപ്പു സമിതി അധ്യക്ഷനായിരുന്നു ചാള്‍സ് കെ കരുണാകരന്‍ കരുത്തുചോര്‍ന്നപ്പോള്‍ ചാള്‍സും രാഷ്ട്രീയത്തില്‍ നിന്നു വിട്ടുനിന്നു. രണ്ടുപതിറ്റാണ്ടിലേറെയായി പൊതുരംഗത്ത് സജീവമായിരുന്നില്ല.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.