കൊച്ചി|
Last Modified ചൊവ്വ, 21 ഒക്‌ടോബര്‍ 2014 (15:26 IST)
മഹാരാഷ്ട്രയില്‍ ബിജെപിയെ പിന്തുണയ്ക്കാനുള്ള എന്‍സിപി ദേശീയ നേതൃത്വത്തിന്റെ തീരുമാനം കേരള നേതൃത്വത്തെ ഉലയ്ക്കുന്നു. സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ അടക്കമുള്ള നേതാക്കള്‍ ദേശീയ നിലപാടിനെ എതിര്‍ക്കുമ്പോള്‍ തോമസ് ചാണ്ടി എംഎല്‍എ പവാറിനൊപ്പമാണ്.
ദേശീയ നേതൃത്വത്തെ അംഗീകരിക്കാത്തവര്‍ക്ക് വേണമെങ്കില്‍ പാര്‍ട്ടി വിട്ടുപോകണമെന്ന് തോമസ് ചാണ്ടി പറഞ്ഞു. പാര്‍ട്ടി ചിഹ്നത്തിലാണ് താനും എ കെ ശശീന്ദ്രനും എംഎല്‍എമാരായത്. ദേശീയ നേതൃത്വത്തോട് എതിര്‍പ്പുള്ളവര്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണം. പവാറിനൊപ്പം ഉറച്ചുനില്‍ക്കാനാണ് തന്റെ തീരുമാനം.
എല്‍ഡിഎഫില്‍ തന്നെ തുടരാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും തോമസ് ചാണ്ടി പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് പാര്‍ട്ടി നേരിടുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ എന്‍സിപി നേതൃയോഗം വിളിച്ചിട്ടുണ്ട്. തോമസ് ചാണ്ടിയെ അനുനയിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.